Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manthuruthy Road

Kottayam

നെ​ടും​കു​ന്നം-മാ​ന്തു​രു​ത്തി റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ഇ​ഴ​യു​ന്നെന്ന് നാ​ട്ടു​കാ​ർ

ജൽ ജീവൻ പൈപ്പിടൽ വൈകിയതുമൂലം റോഡ് നവീകരണം മുടങ്ങി

ക​റു​ക​ച്ചാ​ൽ: ജ​ല്‌ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​ന്‍റെ പേ​രു പ​റ​ഞ്ഞ് റോ​ഡ് പു​ന​ർ​നി​ർ​മാ​ണം വൈ​കി​ച്ചു. ത​ട​സം നീ​ങ്ങി റോ​ഡ് പ​ണി തു​ട​ങ്ങി​യ​പ്പോ​ൾ വീ​ണ്ടും ജ​ല​ജീ​വ​ന്‍ മി​ഷ​ൻ പൈ​പ്പ് മാ​റ്റ​ൽ. നെ​ടും​കു​ന്നം - മാ​ന്തു​രു​ത്തി റോ​ഡി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം.

ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് കാ​ല​ങ്ങ​ൾ​ക്കു മു​മ്പേ ന​ട​പ​ടി​ക​ൾ ആ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ജല്‌ജീവന്‍റെ പൈ​പ്പ് ഇ​ട​ൽ വൈ​കി​യ​തി​നാ​ൽ റോ​ഡ് ന​വീ​ക​ര​ണം മു​ട​ങ്ങി.

ക​ഴി​ഞ്ഞയാഴ്ച നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ സാ​ധ​ാര​ണ​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട നി​ർ​മി​ക്കു​ന്ന​തി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ന​ക​ൾ എ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല​യി​ട​ങ്ങ​ളി​ൽ പ​ഴ​യ ഇ​രു​മ്പു പൈ​പ്പു​ലൈ​നു​ക​ൾ നീ​ക്കം ചെ​യ്ത് പി​വി​സി പൈ​പ്പ് സ്ഥാ​പി​ച്ചു. ഇ​പ്പോ​ൾ ജ​ൽജീവൻ മിഷന്‍റെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തി​ലും ചി​ല അ​പാ​ക​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ഒ​രു സ്ഥ​ല​ത്ത് അ​ഞ്ച് ക​ണ​ക്‌ഷനുകൾ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ത​റ​നി​ര​പ്പി​ൽ കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം നി​ര​ത്തി വാ​ർ​ക്കക്ക​മ്പി​ക​ൾ കെ​ട്ടി​യി​ട്ടും മു​ഴു​വ​ൻ ക​ണ​ക്‌ഷനുകളും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല എ​ന്ന് നാ​ട്ടു​കാ​ർ ചൂണ്ടിക്കാ ണിക്കുന്നു. ഓ​ട​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി നേ​രത്തേ അ​ലൈ​ൻ​മെന്‍റിൽ മാ​റ്റം വ​രു​ത്തി​യ​തു​കൊ​ണ്ടാ​ണ് ചി​ല​യി​ട​ങ്ങ​ളി​ൽ പൈ​പ്പു​ലൈ​ൻ മാ​റ്റേ​ണ്ടിവ​ന്ന​ത്.

റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാണ പ​ദ്ധ​തി​യി​ൽ ഓ​ട​ക​ളു​ടെ നി​ർ​മാ​ണ​വും നേ​ര​ത്തേ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടും അ​ത​നു​സ​രി​ച്ച് ജ​ല​മി​ഷ​ൻ പൈ​പ്പു​ക​ൾ ഓ​ട​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും മാ​റ്റി സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് പ​ഴ​യ പൈ​പ്പു​ലൈ​നു​ക​ൾ മാ​റ്റേ​ണ്ടി വ​ന്ന​ത്. ഓ​രോ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ മാ​ന്തു​രു​ത്തി - നെ​ടും​കു​ന്നം റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാണം വൈ​കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

Latest News

Corehub Up